ഗണേഷ്‌കുമാറിന്റെയും യാമിനിനിയുടെയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

Posted on: April 2, 2013 9:39 am | Last updated: April 2, 2013 at 9:39 am

policeതിരുവനന്തപുരം: പരസ്ത്രീ ബന്ധ ആരോപണത്തില്‍പ്പെട്ട് രാജിവെച്ച കെ ബി ഗണേഷ്‌കുമാറിന്റെയും ഭാര്യ യാമിനി തങ്കച്ചിയുടെയും അന്യോന്യമുള്ള പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി അഞ്ച് പോലീസുകാരെ ചുമതലപ്പെടുത്തി. തന്നെ ഭാര്യ മര്‍ദ്ദിച്ചു എന്ന ഗണേഷ്‌കുമാര്‍ ഇന്നലെ കുടുംബകോടതിയില്‍ പരാതി നല്‍കിയതിന് ശേഷമാണ് യാമിനി പത്ര സമ്മേളനം വിളിച്ച് ഗണേഷിനെതിരെ ആരേപണങ്ങള്‍ ഉന്നയിച്ചത്. ഇന്നലെ രാത്രയാണ് യാമിന് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്.