Connect with us

Malappuram

ഒ വി വിജയന്റെ പ്രതിമ പുനര്‍ നിര്‍മാണം തുടങ്ങി

Published

|

Last Updated

കോട്ടക്കല്‍: വികൃതമാക്കിയ ഒ വി വിജയന്റെ പ്രതിമ പുനര്‍നിര്‍മാണം തുടങ്ങി. ഇന്നലെ കോട്ടക്കല്‍ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന സര്‍വ കക്ഷി പ്രതിനിധി യോഗത്തിലാണ് നിയമ തടസങ്ങള്‍ നീക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ആരംഭിക്കാന്‍ തീരുമാനമായത്.
കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ പ്രതിമ പുനര്‍ നിര്‍മിക്കുന്നതിന് തീരുമാനമെടുത്തിരുന്നെങ്കിലും പോലീസ് കേസ് നിലവിലുളളതിനാല്‍ ശില്‍പ്പി നാരായണ പ്രസാദ് വിസമ്മതിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഇന്നലെ പോലീസ് മേധാവികളുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്നത്. നഗരസഭയുടെ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ഗവ. രാജാസ് സ്‌കൂളിലെ പാര്‍ക്കില്‍ വിദ്യാരംഗം കലാസാഹിത്യ വേദി നിര്‍മിച്ച പ്രതിമ വിവാദമായതിനെ തുടര്‍ന്ന് അനാഛാദനം നിര്‍ത്തി വെച്ചിരുന്നു. ഇതിനിടയിലാണ് പ്രതിമ വൃകൃതമാക്കിയത്.
സംഭവം ചിലര്‍ വിവാദമാക്കിയതോടെ നഗരസഭ നേതൃത്വത്തില്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചു സമിതി രൂപ വത്കരിച്ചതോടെയാണ് വിവാദങ്ങള്‍ കെട്ടടങ്ങിയത്. അതെ സമയം പ്രതിമ വൃകൃതമാക്കിയവരെ ഇപ്പോഴും പിടികൂടിയിട്ടില്ല. നേരത്തെ ആവശ്യം ഉന്നയിച്ചവരും വിവാദത്തിന് തിരികൊളുത്തിയവരും ഇപ്പോള്‍ ഉള്‍വലിഞ്ഞ അവസ്ഥയാണ്. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇന്നലെ യോഗത്തിലെത്തിയ എസ് പി.കെ സേതുരാമന്‍ പറഞ്ഞു.
അബ്ദു സമദ് സമദാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍ പേഴ്‌സന്‍ ബുശ്‌റ ഷബീര്‍, പി മൂസ കുട്ടി ഹാജി, പരവക്കല്‍ ഉസ്മാന്‍ കുട്ടി. കെ കെ നാസര്‍, ടി കബീര്‍, സ്‌കൂള്‍ പ്രധാനധ്യാപകന്‍ എ രവീന്ദ്രന്‍, തിരൂര്‍ സി ഐ. ആര്‍ റാഫി, ഡി വൈ എസ് പി സൈതാലി കുട്ടി, കോട്ടക്കല്‍ എസ് ഐ അനില്‍കുമാര്‍ പങ്കെടുത്തു.

Latest