മഖ്ദൂമിയ്യ വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ന്

Posted on: March 31, 2013 6:54 am | Last updated: March 31, 2013 at 6:54 am
SHARE

cool-new-websitesആറ്റിങ്ങല്‍: മതഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ ആറ്റിങ്ങല്‍ മഖ്ദൂമിയ്യ ദഅവാ കോളേജിന്റെ വെബ് സൈറ്റ് സിറാജുല്‍ ഉലമ ഹൈദ്രൂസ് മുസ്‌ലിയാര്‍ ഫൈസി ഇന്ന് ഉദ്ഘാടനം ചെയ്യും, ആറ്റിങ്ങല്‍ മാമം പാലം തയ്ക്കാവില്‍ നടന്നു വരുന്ന ദിക്ര്‍ ഹല്‍ഖയുടെ ഇരുപത്തി നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണ പരിപാടിയുടെ ഉദ്ഘാടന സെഷനിലാണു വെബ് സൈറ്റ് സിറാജുല്‍ ഉലമ ലോകത്തിനു സമര്‍പ്പിക്കുന്നത്. സയ്യിദ് സൈനുദ്ദീന്‍ ബാഅലവി തങ്ങള്‍, മഖ്ദൂമിയ്യാ പ്രിന്‍സിപ്പാള്‍ ഡോ: പി എ മുഹമ്മദ് ഫാറൂഖ് നഈമി, ഇമാമുദ്ദീന്‍ ബാഖവി, അഷ്‌റഫ് മുസ്‌ലിയാര്‍, നിളാമുദ്ദീന്‍ മുസ്‌ലിയാര്‍ സംബന്ധിക്കും. തുടര്‍ന്ന് മാമം പാലം തയ്ക്കാവ് അങ്കണത്തില്‍ പി എ മുഹമ്മദ് ഫാറൂഖ് നഈമിയുടെ മത പ്രഭാഷണം നടക്കും.