ദു:ഖവെള്ളി: ചര്‍ച്ചുകള്‍ ഭക്തിസാന്ദ്രം

Posted on: March 30, 2013 7:36 pm | Last updated: March 30, 2013 at 7:36 pm
SHARE

ദുബൈ: പീഡാനുഭവ സ്മരണകളുണര്‍ത്തി ദുഃഖവെള്ളി ആചരിച്ചു. യു എ ഇയിലെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും സ്ലീബാ വന്ദന ശുശ്രൂഷകളും നടന്നു.
ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. റ്റി ജെ ജോണ്‍സണ്‍, അസി. വികാരി ഫാ. ബിജു ദാനിയേല്‍, വി.റ്റി. തോമസ് കോര്‍ എപ്പിസ്‌കോപ്പാ, ഫാ. തോമസ് മുകളേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.ല്പ ശുശ്രൂഷകള്‍ക്കു ശേഷം കഞ്ഞിനേര്‍ച്ചയും ഉണ്ടായിരുന്നു.
ഷാര്‍ജ: സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയര്‍ക്കല്‍ കത്തീഡ്രലില്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ നടത്തി. കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മോര്‍ ഐറേനിയോസ് കാര്‍മികത്വം വഹിച്ചു.