ഗൗരിയമ്മയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി

Posted on: March 29, 2013 11:15 am | Last updated: March 29, 2013 at 12:12 pm
SHARE

gauri ammaചേര്‍ത്തല: സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം കെ ആര്‍ ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തി. ചേര്‍ത്തലയിലെ ഗൗരിയമ്മയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മകളുടെ വിവാഹത്തിന് ഗൗരിയമ്മയെ ക്ഷണിക്കാനാണ് എത്തിയതെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനം എടുക്കേണ്ടത് ഗൗരിയമ്മയാണെന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെ ബിനോയ് വിശ്വം പറഞ്ഞു. കഴിഞ്ഞ ദിവസം ഗൗരിയമ്മ സി പി എമ്മിന്റെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സി പി എമ്മിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണിതെന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാല്‍, ഇക്കാര്യം ഗൗരിയമ്മ നിഷേധിച്ചിരുന്നു.