ബാലികക്ക് എച്ച് ഐ വി: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Posted on: March 28, 2013 2:15 pm | Last updated: March 28, 2013 at 2:17 pm
SHARE

hivമാനന്തവാടി: ചികിത്സക്കായി രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് ബാലികക്ക് എച്ച് ഐ വി ബാധയുണ്ടായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
മാനന്തവാടി സ്വദേശിയായ എട്ടര വയസ്സുകാരിക്കാണ് ദുരനുഭവമുണ്ടായത്. എട്ട് മാസം മുമ്പ് രണ്ട് ആശുപത്രികളില്‍ നിന്നായി കുട്ടി രക്തം സ്വീകരിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ എച്ച് ഐ വി ബാധിതരല്ലെന്ന് പരിശോധന നടത്തി സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഴ് വര്‍ഷമായി രക്ത ത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന തലാസീമിയ അസുഖത്തിന്റെ പിടിയിലായിരുന്നു കുട്ടി. ഇതേത്തുടര്‍ന്നാണ് ഡയാലിസിസിനായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.