ഗാസ കപ്പല്‍ ആക്രമിച്ചതിന് ഇസ്‌റാഈല്‍ മാപ്പ് പറഞ്ഞു

Posted on: March 23, 2013 5:30 pm | Last updated: March 23, 2013 at 10:32 pm
SHARE

Flotillaടെല്‍ അവീവ്: 2010ല്‍ ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട തുര്‍ക്കി കപ്പലിനെ ആക്രമിച്ച സംഭവത്തില്‍ ഇസ്‌റാഈല്‍ മാപ്പ് പറഞ്ഞു. സംഭവത്തില്‍ കൊല്ലപ്പെട്ട ഒന്‍പത് സന്നദ്ധ പ്രവര്‍ത്തകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും ഇസ്‌റാഇല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ക്ഷമാപണം തുര്‍ക്കി സ്വീകരിച്ചു. തുര്‍ക്കയിലെ ജനങ്ങള്‍ക്കുവേണ്ടി ഇസ്‌റാഈലിന്റെ ക്ഷമാപണം സ്വീകരിക്കുകയാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി റസെപ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്‌റാഈല്‍ നടപടിയെ തുര്‍ക്കിയിലെ ജനങ്ങളും വിവിധ സന്നദ്ധ സംഘടനകളും സ്വാഗതം ചെയ്തിട്ടുണ്ട്. യു എസ് പ്രസിഡന്റ് ഒബാമയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തിനിടെ നടത്തിയ ചര്‍ച്ചകളിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
2010ല്‍ ഗാസയിലേക്ക് പുറപ്പെട്ട ദുരിതാശ്വാസ കപ്പലിനു നേരെയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. കപ്പലിലുണ്ടായിരുന്ന ഒന്‍പത് സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഗാസ ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇസ്‌റാഈല്‍ ആക്രമണം.