ബി സി സി ഐ മേധാവിയുടെ വീട്ടില്‍ റെയ്ഡ്; 11 കാറുകള്‍ പിടിച്ചെടുത്തു

Posted on: March 23, 2013 1:35 pm | Last updated: March 23, 2013 at 2:32 pm
SHARE

Srinivasanചെന്നൈ: ബി സി സി ഐ മേധാവിയും ഇന്ത്യ സിമന്റ്‌സ് പ്രമോട്ടറുമായ എന്‍ ശ്രീനിവാസന്റെ വസതിയില്‍ സി ബി ഐ റെയ്ഡ്. 11 ആഡംബര കാറുകള്‍ സി ബി ഐ പിടിച്ചെടുത്തു. ഡി എം കെ നേതാവും തമിഴ്‌നാട് ഉപ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ശ്രീനിവാസന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്.
ശ്രീനിവാസന്റെ വസതിക്ക് പുറമെ മെഡിക്കല്‍ കോളജ് ചാന്‍സലര്‍, ബിസിനസുകാര്‍ എന്നിവരുടെ വസതികളിലും സി ബി ഐ റെയ്ഡ് നടത്തിയിട്ടുണ്ട്. ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജ് ചാന്‍സലറുടെ വസതിയില്‍ നിന്ന് ഏഴ് കാറുകളാണ് പിടിച്ചെടുത്തത്. ചെന്നൈയില്‍ ആഡംബര കാര്‍ വില്‍പ്പന നടത്തുന്ന ഉന്നത സംഘം പ്രവര്‍ത്തിക്കുന്നതായി സി ബി ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.