തായ്‌ലന്റില്‍ അഭയാര്‍ത്ഥി ക്യാമ്പിലെ അഗ്നിബാധ: മരണം 62 ആയി

Posted on: March 23, 2013 12:49 pm | Last updated: March 25, 2013 at 12:27 pm
SHARE

3-23-2013_93482_lബാങ്കോക്ക്: തായ്‌ലാന്‍ഡിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ മരണം 62 ആയി. ബാന്‍ മെ സുറിന്‍ അഭയാര്‍ഥി ക്യാമ്പില്‍ താത്കാലികമായി ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച നൂറോളം കുടിലുകള്‍ തീപ്പിടിത്തത്തില്‍ നശിച്ചതായി ഗവര്‍ണര്‍ പറഞ്ഞു.  ഇവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. ഉഷ്ണ കാലാവസ്ഥയും ശക്തമായ കാറ്റും തീ പെട്ടെന്ന് പടരാനിടയാക്കിയെന്ന് പ്രാദേശികവാസികള്‍ പറഞ്ഞു.

നാനൂറ് താത്കാലിക കുടിലുകളാണ് ഇവിടെയുള്ളത്. ക്ലിനിക്, ഭക്ഷണശാല എന്നിവയും തീപ്പിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് തായ് സര്‍ക്കാര്‍ ഉത്തരവിട്ടു. മ്യാന്‍മറിലെ വംശീയ കലാപത്തെ തുടര്‍ന്ന് പലായനം ചെയ്തവാരാണ് അഭയാര്‍ഥി ക്യാമ്പിലുള്ളത്.

3000ലേറെ അഭയാര്‍ത്ഥികള്‍ ക്യാമ്പിലുണ്ട്. അധികം പേരും മ്യാന്‍മാറിലെ ന്യൂനപക്ഷ സമൂഹമായ കാരന്‍ സമുദായത്തില്‍നിന്നാണ്.