ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം തുടങ്ങി

Posted on: March 23, 2013 7:20 am | Last updated: March 23, 2013 at 7:20 am
SHARE

പാലക്കാട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി ചന്ദ്രനഗര്‍ ശ്രീ പാര്‍വ്വതി മണ്ഡപത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ജില്ലാ കലക്ടര്‍ അലി അസ്ഗര്‍ പാഷ ഉദ്ഘാടനം ചെയ്തു. ഇതോടാനുബന്ധിച്ച് വൃക്ക സംബന്ധമായ രോഗത്താല്‍ കഷ്ടത അനുഭവിക്കുന്ന കോട്ടയം ജെ ആര്‍ കെ ബുക്ക്‌സ് പ്രൊപ്രൈറ്റര്‍ ജോയ് രാജിന്റെ ചികിത്സാനിധിയിലേക്ക് കലക്ടര്‍ 1000 രൂപ സംഭാവന നല്‍കി നിധി സമാഹരണത്തിനും തുടക്കം കുറിച്ചു. ‘
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി കെ ചന്ദ്രന്‍ സ്വാഗതവും പ്രസിഡന്റ് എം കാസിം നന്ദിയും പറഞ്ഞു.