അറബ് ലീഗ്: ഉന്നതതല സമ്മേളനം വ്യാഴാഴ്ച

Posted on: March 19, 2013 3:46 pm | Last updated: March 19, 2013 at 4:01 pm
SHARE

arab leagueദോഹ: 24ാമത് അറബ് ലീഗ് ഉച്ചകോടിയുടെ ഭാഗമായി ഉന്നത തല സമ്മേളനം വ്യാഴാഴ്ച ഷെറേട്ടന്‍ ഹോട്ടലില്‍ നടക്കും. പരിഷ്‌കരണം, പുരോഗമനം എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം അറബ് മേഖലയിലെ നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.
വ്യാഴാഴ്ച നടക്കുന്ന അനൗപചാരിക സമ്മേളനത്തില്‍ സാമ്പത്തികം, വിദേശകാര്യ നയം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചര്‍ച്ചക്ക് വരും. തിങ്കളാഴ്ചയോടെ തന്നെ രാഷ്ട്ര തലവന്മാര്‍ ദോഹയിലെത്തിത്തുടങ്ങിയിട്ടുണ്ട്. ഈ മാസം 26നാണ് അറബ് ലീഗ് സമ്മേളനം അനൗപചാരികമായി തുടങ്ങുന്നത്.

അറബ് ലീഗില്‍ ഇപ്പോള്‍ 22 രാജ്യങ്ങളാണുള്ളത്. എല്ലാ രാജ്യങ്ങളുടെയും തലവന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.