സീസണിലെ ആദ്യ ഫോര്‍മുല വണ്‍ കിരീടം കിമി റൈക്കോണന്‌

Posted on: March 18, 2013 8:47 am | Last updated: March 18, 2013 at 8:48 am
SHARE

article-2294387-18BA6626000005DC-491_634x464മെല്‍ബണ്‍: സീസണിലെ ആദ്യ ഫോര്‍മുല വണ്‍ പോരാട്ടമായ ആസ്‌ത്രേലിയന്‍ ഗ്രാന്‍ഡ് പ്രിയില്‍ ലോട്ടസിന്റെ ഫിന്‍ലന്‍ഡ് ഡ്രൈവര്‍ കിമി റൈക്കോണന് കിരീടം. ഫെരാരിയുടെ സ്പാനിഷ് ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോണ്‍സോ രണ്ടാം സ്ഥാനത്തും ലോക ചാമ്പ്യനായ റെഡ് ബുളിന്റെ ജര്‍മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
2007ല്‍ ആസ്‌ത്രേലിയന്‍ ഗ്രാന്‍ഡ് പ്രി കിരീടം നേടിയിട്ടുള്ള 33കാരനായ റൈക്കോണന്‍ കരിയറിലെ 20ാം കിരീട നേട്ടമാണ് മെല്‍ബണില്‍ സ്വന്തമാക്കിയത്. ഒന്നാം സ്ഥാത്ത് ഫിനിഷ് ചെയ്ത റൈക്കോണനുമായി 12.4 സെക്കന്‍ഡ് വ്യത്യാസത്തില്‍ അലോണ്‍സോ രണ്ടാമതും 9.8 സെക്കന്‍ഡ് വ്യത്യാസത്തില്‍ വെറ്റല്‍ മൂന്നാമതും എത്തി. റൈക്കോണന്‍ 25ഉം അലോണ്‍സോ 18ഉം വെറ്റല്‍ 12ഉം പോയിന്റുകള്‍ സ്വന്തമാക്കി.
ഫെരാരിയുടെ ഫിലിപെ മാസ നാലാം സ്ഥാനത്തും മേഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടന്‍ അഞ്ചാമതും ആസ്‌ത്രേലിയയുടെ മാര്‍ക് വെബ്ബര്‍ ആറാം സ്ഥാനത്തും എത്തി. ഫോഴ്‌സ് ഇന്ത്യ താരം അഡ്രിയല്‍ സുതിനാണ് എഴാമതെത്തിയത്.