Connect with us

International

ഇക്വഡോറില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 16 മരണം

Published

|

Last Updated

ബ്യൂണസ് ഐയേഴ്‌സ്: ഇക്വഡോറിലെ തീരദേശ പ്രവിശ്യയായ ഗ്വയാസില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് പതിനാറ് പേര്‍ മരച്ചു. 25 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എല്‍ ട്രിന്‍ഫോ ബുക്കെ ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയിലിടിച്ച് നദിയിലേക്ക് മറിയുകയായിരുന്നു. തുന്‍ഗുരാഹുവാ പ്രവിശ്യയിലെ ജീന്‍സ് നിര്‍മാണ കേന്ദ്രങ്ങളിലെ തൊഴിലാളികളാണ് മരിച്ചത്. അപകടത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും ശക്തമായ മഴയുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.