Connect with us

Kerala

പതിനൊന്നിന്റെ റെക്കോര്‍ഡില്‍ മാണി

Published

|

Last Updated

തിരുവനന്തപുരം: 11 ബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രിയെന്ന റെക്കോര്‍ഡുമായി കെ എം മാണി. 1975 ഡിസംബറില്‍ അച്യുതമേനോന്‍ മന്ത്രിസഭയിലാണ് കെ എം മാണി ആദ്യമായി മന്ത്രിയാകുന്നത്. ധനമന്ത്രിയായിരുന്നു അന്നും. 1976ലായിരുന്നു ആദ്യ ബജറ്റ്. ഒടുവില്‍ അവതരിപ്പിച്ച ബജറ്റ് 2012-ല്‍. 2011, 2012 ബജറ്റുകളില്‍ വാഗ്ദാനം ചെയ്ത മിക്ക പദ്ധതികളും നടപ്പിലാക്കിയെന്ന അവകാശവാദമാണ് മാണിക്കുള്ളത്.
കഴിഞ്ഞകാല ബജറ്റുകളിലെല്ലാം ഒരു സാമ്പത്തിക വിദഗ്ധന്റെ കാഴ്ചപ്പാടോടുകൂടിയതാണ്. നികുതി ഭാരം വര്‍ധിപ്പിച്ച് പൊതുജനങ്ങളുടെ നട്ടെല്ലൊടിക്കുന്നതില്‍ തത്പരനല്ലന്ന് ധനമന്ത്രി പറയുന്നു. ഒരേ മണ്ഡലത്തില്‍ നിന്നും തുടുര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും മാണി സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ റെക്കോര്‍ഡും അദ്ദേഹത്തിന് തന്നെ. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ആരംഭിച്ച കെ എം മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് അടുത്തിടെ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.ബജറ്റ് പ്രസംഗം നേരിട്ടെഴുതുന്നതാണ് കെ എം മാണിയുടെ ശൈലി. ഒരു മാസം കൊണ്ടാണ് പുതിയ ബജറ്റ് തയ്യാറാക്കിയത്.