നിഖില്‍ കുമാര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണര്‍

Posted on: March 8, 2013 7:27 pm | Last updated: March 8, 2013 at 8:54 pm

Nikhil-Kumarന്യൂഡല്‍ഹി:  നാഗാലാന്റ് ഗവര്‍ണര്‍ നിഖില്‍കുമാര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാവും.

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, ഇന്‍ഡോ-തിബറ്റന്‍ അതിര്‍ത്തിപോലീസ് ഡയറക്ടര്‍ ജനറല്‍, പ്രത്യേക ആഭ്യന്തരസെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് ബീഹാര്‍ സ്വദേശിയായ നിഖില്‍കുമാര്‍.

2009 ഒക്ടോബറിലാണ് അദ്ദേഹം നാഗാലാന്റ് ഗവര്‍ണറായി സ്ഥാനമേറ്റത്.

കര്‍ണാടകയുടെ ഗവര്‍ണറായ എച്ച്ആര്‍ ഭരദ്വാജ് കേരളത്തിന്റെകൂടി ചുമതല വഹിച്ചുവരികയായിരുന്നു.

ALSO READ  അതിശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്