Connect with us

Palakkad

ചെമ്മണാമ്പതി ചെക്‌പോസ്റ്റ് വഴി സ്‌ഫോടകവസ്തു കടത്ത് സജീവം

Published

|

Last Updated

കൊല്ലങ്കോട്: ചെമ്മണാമ്പതി ചെക്‌പോസ്റ്റ് വഴി പൊട്ടാസ്യം നൈട്രേറ്റ,് അമോണിയം നൈട്രേറ്റ് കടത്ത് വര്‍ധിക്കുന്നു.
ചെമ്മണാമ്പതി, നീളിപ്പാറ ചെക്ക്‌പോസ്റ്റുകള്‍ വഴിയും ഊടുവഴികളിലൂടെയുമാണ് സംസ്ഥാനത്തിനകത്തേക്ക് ഇവ കടത്തുന്നത്.—പൊലീസും മറ്റും ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. വേലന്താവളം മുതല്‍ ചെമ്മണാമ്പതി വരെയുള്ള ചെക്കപോസ്റ്റുകളിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കടത്താന്‍ ശ്രമിച്ച 40 ടണ്ണിലധികം അമോണിയം നൈട്രേറ്റാണ് പൊലീസും ചെക്‌പോസ്റ്റ് അധികൃതരും പിടികൂടിയത്.
എന്നാല്‍ ഇതിന് പിന്നിലുള്ള സംഘങ്ങളെകുറിച്ച് ഇന്നുവരെ അന്വേഷണം പുരോഗമിച്ചിട്ടില്ല. മാത്രമല്ല, പിടികൂടിയതിന്റെ എത്രയോ മടങ്ങ് കടത്തിയതായി പറയപ്പെടുന്നു. ആന്ധ്രയില്‍നിന്നാണ് ഇത് കേരളത്തിലെത്തിക്കുന്നത്.
ഉത്സവ സീസണുകളില്‍ പടക്ക നിര്‍മാണ ശാലകള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ അതിര്‍ത്തി കടന്നെത്തുമ്പോള്‍ മാത്രമാണ് അധികൃതരുടെ പരിശോധന നടക്കുന്നത്. അല്ലാത്ത സമയങ്ങളിലും അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.—