ഗൗരിയമ്മക്ക് തലക്ക് കുഴപ്പം: ജോര്‍ജ്

Posted on: March 8, 2013 12:42 am | Last updated: March 8, 2013 at 12:42 am
SHARE

തിരുവനന്തപുരം: ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മക്ക് തലക്ക് കുഴപ്പമാണെന്ന് ചീഫ്്‌വിപ്പ് പി സി ജോര്‍ജ്. നിയമസഭയില്‍ തന്നെത്തേടി കൈക്കുഞ്ഞുമായി ഒരു സ്ത്രീ വന്നിരുന്നുവെന്നും അവരെ 2000 രൂപ നല്‍കി പറഞ്ഞയച്ചിരുന്നുവെന്നുമുള്ള ഗൗരിയമ്മയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടി വി തോമസ് എന്നോര്‍ത്ത് പി സി ജോര്‍ജ് എന്ന് പറഞ്ഞു പോയതായിരിക്കും.
ഗൗരിയമ്മ പറഞ്ഞ സ്ത്രീ തനിക്കെതിരെ നല്‍കിയത് കള്ളക്കേസായിരുന്നു. ഇക്കാര്യം കോടതിയില്‍ ആ സ്ത്രീ സമ്മതിച്ചിട്ടുണ്ടന്നും കേസില്‍ 500 രൂപ ചെലവിനത്തില്‍ തനിക്ക് നല്‍കാന്‍ കോടതി വിധിച്ചതാണെന്നും ജോര്‍ജ് പറഞ്ഞു.
അടുക്കളപ്പണി ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീയാണ് അന്ന് രംഗത്തുവന്നത്. തന്റെ കല്യാണം കഴിഞ്ഞ ഉടനെയായിരുന്നു ഈ സ്ത്രീ ആരോപണമുന്നയിച്ചതെന്നും അതില്‍ അവര്‍ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും പി സി ജോര്‍ജ് പറഞ്ഞു.