ടാറ്റ കാറുകള്‍ക്ക് അര ലക്ഷം രൂപ വരെ വില കുറച്ചു

Posted on: March 4, 2013 9:50 pm | Last updated: March 4, 2013 at 10:01 pm
SHARE

ന്യൂഡല്‍ഹി: ടാറ്റ കാറുകള്‍ക്ക് വിലകുറച്ചു. ഹാച്ച് ബാക്ക്, സെ ഡാന്‍ വിഭാഗത്തില്‍ പെടുന്ന കാറുകള്‍ക്ക് 29,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് കുറച്ചത്. ടാറ്റ വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞ സാഹചര്യത്തിലാണ് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഡിക്ക, മന്‍സ എന്നിവക്ക് അര ലക്ഷം രൂപ വരെ കുറയും.

അതേസമയം എസ് യു വി ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ടാറ്റ വില കൂട്ടുകയും ചെയ്തു. 11,000 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഫാക്ടറി ഗേറ്റ് ടാക്‌സ് കൂടി കൂട്ടുന്നതോടെ ഇത് 35,000 രൂപയായി മാറുമെന്ന് ടാറ്റയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.