സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 11 കുട്ടികള്‍ മരിച്ചു

Posted on: March 4, 2013 10:42 am | Last updated: March 4, 2013 at 12:58 pm
SHARE

Punjab-jalandharജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനൊന്ന് കുട്ടികള്‍ മരിച്ചു. അഞ്ച് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. അകല്‍ അക്കാദമിയിലെ വിദ്യാര്‍ഥികളുമായി പോവുകയായിരുന്നു ബസ്. തെറ്റായ ദിശയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ട്രക്ക് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.