കെ യു ടി എ സംസ്ഥാന സമ്മേളനം തുടങ്ങി

Posted on: March 1, 2013 7:03 am | Last updated: March 3, 2013 at 1:04 pm

മലപ്പുറം: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ യു ടി എ) സംസ്ഥാന സമ്മേളനം തിരൂരില്‍ തുടങ്ങി. ഉച്ചതിരിഞ്ഞ് 2.30ന് തിരൂര്‍ മുനിസിപ്പല്‍ സാംസ്‌കാരിക സമുച്ചയത്തില്‍ എം പി അബ്ദുസമദ് സമദാനി എം എല്‍ എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ യു ടി എ സംസ്ഥാന പ്രസിഡന്റ് പി കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 10ന് ദാറുസലാം ഓഡിറ്റോറിയത്തില്‍ മന്ത്രി മഞ്ഞളാംകുഴി അലി സമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് ഉര്‍ദു ഭാഷയുടെ വളര്‍ച്ചയില്‍ മതസ്ഥാപനങ്ങളുടെ പങ്ക്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഉറുദുവിന്റെ പങ്ക്, ഭാരതീയ സംസ്‌കാരത്തിന് ഉറുദു ഭാഷ നല്‍കിയ സംഭാവനകള്‍ എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. നാളെ രാവിലെ ഒമ്പതിന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും. 11.30ന് തലമുറ സംഗമവും 2.30ന് പ്രതിഭാസംഗമവും നടക്കും.