ഐ ടണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍

Posted on: March 1, 2013 2:01 am | Last updated: March 2, 2013 at 3:05 pm

itech

മുംബൈ: ഹ്യുണ്ടായിയുടെ ജനപ്രിയ കാറായ ഐ ടണ്‍ന്റെ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയിലിറങ്ങി. ഐ ടണ്‍ വില്‍പ്പന 12 ലക്ഷം കവിഞ്ഞതിന്റെ ആഘോഷമായാണ് ഐ ടെക് എന്ന് പേരിട്ട സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയത്.

itech interiorഐ ട്വന്റിയിലും വെര്‍ണയിലുമുള്ള റിയര്‍വ്യൂ പാര്‍ക്കിംഗ് ക്യാമറ, ബീജും ചുവപ്പും നിറങ്ങള്‍ ഇടകലര്‍ന്ന ഇന്റീരിയല്‍, ഐ ടെക് ബോഡി ഗ്രാഫിക്‌സ്, സ്റ്റിയറിംഗിനോട് ചേര്‍ത്ത ബ്ലൂടൂത്ത് കണ്‍ട്രോള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍. ഐ ടെക് ഗ്രാഫിക്‌സ് ഒഴിച്ചാല്‍ ബോഡിയില്‍ മറ്റു മാറ്റങ്ങളൊന്നുമില്ല. 1.1 ലിറ്റര്‍ എറ, 1.2 ലിറ്റര്‍ മാഗ്‌ന എന്നീ വേരിയന്റുകളില്‍ ഐ ടെക് ലഭ്യമാണ്. ഐടണ്‍ എറ ക്രിസ്റ്റല്‍ വൈറ്റിന് 4.24 ലക്ഷവും ഐടണ്‍ മാഗ്ന ക്രിസ്റ്റല്‍ വൈറ്റിന് 4.57 ലക്ഷവുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.