നടന്‍ ജഗതി ആശുപത്രി വിട്ടു

Posted on: February 28, 2013 11:36 pm | Last updated: February 28, 2013 at 11:38 pm

jagathi

വെല്ലൂര്‍; ഒരു വര്‍ഷം മുമ്പ് മലപ്പുറം തേഞ്ഞിപ്പലത്തുണ്ടായ വാഹനാപകടത്തില്‍
പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ആസ്പത്രിവിട്ടു.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ റീഹാബിലിറ്റേഷന്‍ സെന്ററിലായിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും അദ്ദേഹത്തെ ബന്ധുക്കള്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് കലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം പാണമ്പ്രയില്‍ ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 12നാണ് വെല്ലൂര്‍ സി എം സിയിലേക്ക് മാറ്റിയത്.