ത്രിപുരയില്‍ അഞ്ചാമതും ഇടതുമുന്നണി

Posted on: February 28, 2013 2:33 pm | Last updated: March 1, 2013 at 12:28 am

counting_b-_-27-02-2013

കൊഹിമ: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക്. ത്രിപുരയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അഞ്ചാം വട്ടം അധികാരത്തില്‍ . 60 സീറ്റുകളില്‍ ഫലം വന്നപ്പോള്‍ ഇടതുമുന്നണി 49ഉം കോണ്‍ഗ്രസ് പത്തും മണ്ഡലങ്ങളില്‍ വിജയിച്ചു. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. കോണ്‍ഗ്രസിലെ ഷാ അലമിനെ 6,017 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 1998 മുതല്‍ മുഖ്യമന്ത്രിയാണ് മണിക് സര്‍ക്കാര്‍.
43 സീറ്റുകളില്‍ ഫലം വന്ന നാഗാലാന്‍ഡില്‍ 27 സീറ്റുകളില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടും അഞ്ചിടത്ത് കോണ്‍ഗ്രസും വിജയിച്ചു. മേഘാലയയില്‍ കോണ്‍ഗ്രസ് 24ഉം യു ഡി പി എട്ടും സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്.