ഉണ്ണിത്താന്‍ വധശ്രമം: സി ബി ഐ സമര്‍പ്പിച്ച അപേക്ഷ തള്ളി

Posted on: February 27, 2013 8:26 am | Last updated: April 1, 2013 at 8:06 am

കൊച്ചി: പത്രപ്രവര്‍ത്തകര്‍ ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതി ഹാപ്പി രാജേഷിന്റെ കൊലപാതക കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി. കേസ് അന്വേഷണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സി ബി ഐ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷയാണ് ജസ്റ്റിസ് എസ് എസ് സതീശ് ചന്ദ്രന്‍ തള്ളിയത്.
കേസിന്റെ സുഗമമായ അന്വേഷണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സി ബി ഐക്ക് സംസ്ഥാന സര്‍ക്കാറിനെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.