മാണിയെ വേണ്ടെന്ന് പിണറായി

Posted on: February 26, 2013 8:48 pm | Last updated: February 26, 2013 at 8:48 pm

pinarayi-vijayan
കോട്ടയം: ഇടതു മുന്നണിയിലേക്ക കെ. എം. മാണിയെ വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . കേരള കോണ്‍ഗ്രസ്- എമ്മിനെ എല്‍ഡിഎഫില്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോട്ടയത്ത് വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്‍ ഡി എഫിലേക്ക് മാണിയെ നേരത്തെ വി എസ് അച്യുതാനന്ദന്‍ സ്വാഗതം ചെയ്തിരുന്നു
അതേസമയം, ഇടതുപക്ഷത്തിന്റെ നയപരിപാടിയുമായി യോജിക്കുന്നവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ വന്നാല്‍ എതിര്‍ക്കില്ലെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡനും വ്യക്തമാക്കി.