Connect with us

Wayanad

എസ് എസ് എഫ് ഐടീം ജില്ലാ സമ്മേളനം സമാപിച്ചു

Published

|

Last Updated

പുല്‍പ്പള്ളി: പുല്‍പ്പള്ളിയെ പുളകം കൊള്ളിച്ച് എസ് എസ് എഫ് ഐടീം ജില്ലാ സമ്മേളനം സമാപിച്ചു. സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 26, 27,28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗ്രീന്‍,ബ്ലു, വൈറ്റ് കേഡറ്റുകളില്‍ വിവിധ ഘടകങ്ങളില്‍ രൂപം കൊണ്ട ഐ ടീം അംഗങ്ങളാണ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തത്. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ വിവിധ സെഷനുകളില്‍ നടന്ന ക്ലാസുകള്‍ക്ക് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി. വൈകിട്ട് നടന്ന റാലി പുല്‍പ്പള്ളിക്ക് നവ്യാനുഭവമായി. 40 അംഗ ഗ്രീന്‍ ഐടീം, വിവിധ കാമ്പസുകളില്‍ നിന്ന് തിരഞ്ഞെടുത്ത 40 അംഗ ബ്ലൂ ഐടീം, ജില്ലയിലെ 24 സെക്ടറുകളില്‍ നിന്ന് രൂപം കൊണ്ട 40 അംഗ സെക്ടര്‍ ഗ്രീന്‍ ഐടീം, ദഅ്‌വ-ദര്‍സ് അറബികോളജുകളില്‍ രണ്ട് ബ്ലോക്കുകളിലായി രൂപം കൊണ്ട 80 വൈറ്റ് ഐടീം അംഗങ്ങളാണ് റാലിയില്‍ പങ്കെടുത്തത്.
ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി നെടുങ്കരണയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഉമര്‍ സഖാഫി ചെതലയം ഉദ്ഘാടനം ചെയ്തു. സമര പഥം എന്ന വിഷയത്തില്‍ ജില്ലാ സെക്രട്ടറി ജമാലുദ്ദീന്‍ സഅദിയും ഉച്ചക്ക് ശേഷം നടക്കുന്ന സെഷനില്‍ നമ്മുടെ ദൗത്യം എന്ന വിഷയത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷാജഹാന്‍ മിസ്ബാഹിയും ക്ലാസുകളെടുത്തു. തുടര്‍ന്ന് നാല്‍പതാം വാര്‍ഷിക പദ്ധതി അവതരണവും ചര്‍ച്ചയും മനാഫ് അച്ചൂര്‍, ശമീര്‍ ബാഖവി എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. ഐടീം റാലിക്ക് റസാഖ് കാക്കവയല്‍, ഉനൈസ് കല്ലൂര്‍,ശാഹിദ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ് വൈ എസ് ജില്ലാ സെക്രട്ടറി കെ എസ് മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. സാബിത് അബ്ദുല്ലാഹ് സഖാഫി കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തി.
സുന്നീ നേതാക്കളായ കെ ഒ അഹമ്മദ്കുട്ടി ബാഖവി, കെ സി സൈദ് ബാഖവി, മുഹമ്മദ് സഖാഫി ചെറുവേരി, അബ്ദുര്‍റഹ്മാന്‍ ഫൈസി സലാല, ബശീര്‍ സഅദി പട്ടാണിക്കൂപ്പ്, അബ്ദുല്‍ ഗഫൂര്‍ പുല്‍പ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest