Connect with us

International

നശീദിനെ ഉടന്‍ ഹാജരാക്കണം: കോടതി

Published

|

Last Updated

മാലി: ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയ മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെ ഹാജരാക്കണമെന്ന് കോടതി. നാളെ വൈകീട്ട് നാല് മണിക്ക് മുമ്പ് നശീദിനെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടതായി പോലീസ് വക്താവ് ഹുസൈന്‍ ഹനീഫ് അറിയിച്ചു. നശീദിനെ വിട്ടുനല്‍കുന്നതിനായി ഇന്ത്യന്‍ ഹൈകമ്മീഷണറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചക്കായി സൈനിക മേധാവി ഹൈകമ്മീഷണറെ സമീപിക്കുമെന്നാണ് അറിയുന്നത്.