സന്തോഷ് ട്രോഫി; കേരളത്തെ രാഹുല്‍ നയിക്കും

Posted on: February 18, 2013 2:25 pm | Last updated: February 18, 2013 at 2:46 pm

RAHUL-SANTHOSH TROPHY KLA CPTAINകൊച്ചി: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ കോഴിക്കോട്ടുകാരനായ കേരള പോലീസ് താരം പി രാഹുല്‍ നയിക്കും. പരിശീലന ക്യാമ്പില്‍ അവശേഷിച്ച 27 പേരില്‍ നിന്നാണ് അന്തിമ ടീമിനെ തിരഞ്ഞെടുത്തത്. മൂന്ന് റിസര്‍വ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. പരിചയസമ്പത്തും പുതുമുഖവീര്യവും സമന്വയിപ്പിച്ചാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ടീമിലെ പന്ത്രണ്ട് പേര്‍ നേരത്തെ സന്തോഷ് ട്രോഫിക്കായി ബൂട്ടണിഞ്ഞവരാണ്. ഇതില്‍ മധ്യനിരയില്‍ കളിക്കുന്ന നായകന്‍ രാഹുലിന്റെ തുടര്‍ച്ചയായ അഞ്ചാം സന്തോഷ് ട്രോഫിയാണിത്.
ആലപ്പുഴ സ്വദേശിയായ ജീന്‍ ്രകിസ്റ്റ്യനാണ് ഗോളി. പരിചയസമ്പന്നരായ ആര്‍ കണ്ണന്‍, പി ഉസ്മാന്‍, നസറുദ്ദീന്‍ എന്നിവരാവും മുന്നേറ്റ നിരയെ നയിക്കുക. കഴിഞ്ഞ തവണ സന്തോഷ് ട്രോഫിയില്‍ മികച്ച ്രപകടനം നടത്തിയ കെ അന ഘ്, മുഹമ്മദ് റാസി എന്നിവര്‍ പരുക്കേറ്റതിനാല്‍ ഇക്കുറി ടീമിലില്ല. നാല് പുതുമുഖങ്ങളടക്കം കഴിഞ്ഞ വര്‍ഷം ടീമില്‍ ഇടം കിട്ടാതെ പോയ നാല് താരങ്ങളെയും ഇക്കുറി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോള്‍ കീപ്പര്‍ എസ് ശ്രീജു, ഇന്ത്യയുടെ അണ്ടര്‍-16 ടീമംഗവും മോഹന്‍ ബഗാന്‍ താരവുമായിരുന്ന പ്രതിരോധ താരം റിനോ ആന്റോ, ഷെറിന്‍ സാം, മധ്യനിരയില്‍ കളിക്കുന്ന അഹമ്മദ് മാലിക് എന്നിവരാണ് പുതുമുഖങ്ങള്‍.22 വയസാണ് ടീമിലെ അംഗങ്ങളുടെ ശരാശരി പ്രായം. 25 വയസാണ് കൂടിയത്. െഷറിന്‍ സാമാണ് എറ്റവും ്രപായം കുറഞ്ഞ താരം. അഹമ്മദ് മാലിക്കിനാണ് പ്രായം കൂടുതല്‍. കഴിഞ്ഞ വര്‍ഷം 22 അംഗ ടീമിനെയാണ് കേരളം പ്രഖ്യാപിച്ചിരുന്നത്.
േനരത്തെ വിവ കേരളയുടെ താരമായിരുന്ന രാഹുല്‍ കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം കളിച്ച ഭൂരിഭാഗം താരങ്ങളും ടീമിനൊപ്പമുള്ളത് മികച്ച പ്രകടനം നടത്താന്‍ സഹായിക്കുമെന്നും മികച്ച ടീമാണ് ഇത്തവണത്തേതെന്നും രാഹുല്‍ പറഞ്ഞു.
എസ് ബി ടിയുടെ ഏഴ് കളിക്കാരും ഏജീസ് തിരുവനന്തപുരത്തിന്റെ നാല് താരങ്ങളും കെ എസ് ഇ ബിയുടെ മൂന്ന് പേരും ടീമില്‍ ഇടംനേടിയിട്ടുണ്ട്. ഈഗിള്‍സ് എഫ് സി, ക്വാട്‌സ് എഫ് സി, കേരള പോലീസ്, സെന്‍്രടല്‍ എക്‌സൈസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുതാരങ്ങള്‍. ജില്ലാ അടിസ്ഥാനത്തില്‍ കോഴിക്കോടിനാണ് കൂടുതല്‍ പ്രാതിനിധ്യം. അഞ്ച് പേര്‍. തൃശൂരിന്റെ നാല് താരങ്ങള്‍ ടീമില്‍ ഇടം നേടിയപ്പോള്‍ മലപ്പുറത്തിന്റെ മൂന്ന് പേരും കാസര്‍ക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് രണ്ട് പേരും ടീമില്‍ ഉള്‍പ്പെട്ടു. കൊല്ലത്തിനും ആലപ്പുഴക്കും ഏക പ്രാതിനിധ്യവുമുണ്ട്.
ടീം: പി രാഹുല്‍ (ക്യാപ്റ്റന്‍)
ഗോള്‍കീപ്പര്‍: ജീന്‍ ക്രിസ്റ്റ്യന്‍, പി കെ നസീബ്, എസ്. ശ്രീജു.
പ്രതിരോധം: ബി ടി ശരത്, ജോണ്‍സണ്‍, ഷെറിന്‍ സാം, വിവി സുര്‍ജിത്, ടി സജിത്, റിനോ ആന്റോ, അബ്ദുല്‍ ബാസിത്ത്.
മധ്യനിര: കെ രാഗേഷ്, പി രാഹുല്‍, ഷിബിന്‍ ലാല്‍, എന്‍ സുമേഷ്, വിനീത് ആന്റണി, അഹമ്മദ് മാലിക്.
സ്‌ട്രൈക്കേഴ്‌സ്: ആര്‍ കണ്ണന്‍, പി ഉസ്മാന്‍, നസ്‌റുദ്ദീന്‍, കെ സലീല്‍.
റിസര്‍വ് താരങ്ങള്‍: നൗഷാദ്, അഭിഷേക് എന്‍ ജോഷി, മിഥുന്‍ വില്‍വെറ്റ്.