Connect with us

Kerala

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിൽ യുവാവ് മുങ്ങിമരിച്ചു

ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം

Published

|

Last Updated

മാനന്തവാടി | വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു. കുളിക്കുന്നതിനിടയില്‍ ചെളിയില്‍ പെട്ട് വെള്ളത്തില്‍ താഴ്ന്നുപോകുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം.  കൊടുവള്ളി സ്വദേശി റശീദ് (28) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വിനോദയാത്രക്ക് എത്തി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കവേയായിരുന്നു അപകടം. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ബാണാസുര സാഗറിലും ആളുകള്‍ക്ക് പ്രവേശനമിണ്ടായിരുന്നില്ല. ഇവർ റിസര്‍വോയറിന്റെ മറ്റൊരു ഭാഗത്ത് ഇറങ്ങിയതായിരുന്നു.