Connect with us

Kerala

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

നാര്‍മടിപ്പുടവ' എന്ന നോവലില്‍ 1979 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തെ നന്താവനത്തെ വീട്ടിലാണ് അന്ത്യം. 88 വയസായിരുന്നു.  ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായിരുന്നു

‘ജീവിതം എന്ന നദി’ എന്ന ആദ്യനോവല്‍ സാറാ തോമസിന്റെ 34മത് വയസ്സില്‍ പുറത്തിറങ്ങി. സാറാ തോമസിന്റെ ‘മുറിപ്പാടുകള്‍’ എന്ന നോവല്‍ പി എ ബക്കര്‍ ‘മണിമുഴക്കം’ എന്ന സിനിമയാക്കിയിട്ടുണ്ട്. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളില്‍ പുരസ്‌കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്. ‘നാര്‍മടിപ്പുടവ’ എന്ന നോവലില്‍ 1979 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറ്റൂര്‍ മര്‍ത്തോമ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

 

Latest