Connect with us

Kerala

വയനാട്ടില്‍ യുവതി കൊല്ലപ്പെട്ട സംഭവം; കാണാതായ പെണ്‍കുട്ടിയേയും പ്രതിയേയും കണ്ടെത്തി

വീടിനു സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരേയും കണ്ടെത്തിയത്

Published

|

Last Updated

വയനാട് |   മാനന്തവാടിയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയേയും കാണാതായ ഒമ്പത് വയസുകാരിയേയും കണ്ടെത്തി. വീടിനു സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരേയും കണ്ടെത്തിയത്.

ഇന്നലെയായിരുന്നു വാകേരി സ്വദേശി പ്രവീണ ആണ്‍ സുഹൃത്തായ ദിലീഷിന്റെ വെട്ടേറ്റ് മരിച്ചത്. ആക്രമണത്തില്‍ പ്രവീണയുടെ മറ്റൊരു മകള്‍ക്കും വെട്ടേറ്റിരുന്നു.14 വയസുള്ള മൂത്ത കുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്. ഈ കുട്ടി നിലവില്‍ മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.രണ്ടാമത്തെ കുട്ടിയെയാണ് സംഭവത്തിന് ശേഷം കാണാതായത്. പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ ദിലീഷിനൊപ്പമായിരുന്നു താമസം. അതേ സമയം കൊലപാതക കാരണം വ്യക്തമല്ല

 

---- facebook comment plugin here -----

Latest