Connect with us

Kerala

പാര്‍ലമെന്റില്‍ എത്താന്‍ സാധിച്ചാല്‍ കേരളത്തിന്റെ ശബ്ദമായി മാറാന്‍ ശ്രമിക്കും: കെകെ ശൈലജ

ഇന്ത്യയുടെ മതേതരത്വ മൂല്യങ്ങള്‍ സംരക്ഷിക്കാനും കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും ഇടതുപക്ഷത്തിന്റെ സാന്നിധ്യം വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും ശൈലജ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | പാര്‍ലമെന്റില്‍ ശക്തമായ ഇടതുപക്ഷം ഉണ്ടാകണമെന്ന് വ്യത്യസ്ത ജനവിഭാഗങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് വടകര ലോക്‌സഭാ സ്ഥാനാര്‍ഥി കെകെ ശൈലജ. ഇന്ത്യയുടെ മതേതരത്വ മൂല്യങ്ങള്‍ സംരക്ഷിക്കാനും കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും ഇടതുപക്ഷത്തിന്റെ സാന്നിധ്യം വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും കഴിഞ്ഞ തവണയില്‍ നിന്നും വ്യത്യസ്ഥമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും ശൈലജ പറഞ്ഞു.

കഴിഞ്ഞ തവണ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ട് എന്ത് കാര്യം എന്നാണ് ജനങ്ങള്‍ കരുതിയിരുന്നതെന്നും അതിനാലാണ്‌ മോദി വിരുദ്ധര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായതെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ലമെന്റിലേക്ക് വിജയിച്ച് എത്താന്‍ സാധിച്ചാല്‍ കേരളത്തിന്റെ ശബ്ദമായി മാറാന്‍ താന്‍ ശ്രമിക്കുമെന്നും കെകെ ശൈലജ വ്യക്തമാക്കി.

 

Latest