Connect with us

Kerala

സ്വന്തം വീട് തല്ലിപ്പൊളിച്ച് ആരെങ്കിലും നാടകം കളിക്കുമോ?; എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കാനം

മനപൂര്‍വ്വം അരാജകത്വം ഉണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്ന് പറയിക്കാന്‍ വേറെ ഒത്തിരി വഴികളുണ്ടെന്നും കാനം

Published

|

Last Updated

അടൂര്‍ | സ്വന്തം വീട് തല്ലിപ്പൊളിച്ച് ആരെങ്കിലും നാടകം കളിക്കുമോ എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . തിരുവനന്തപുരം എ കെ ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണ വിഷയത്തില്‍ പത്തനംതിട്ട അടൂരില്‍ പ്രതികരിക്കുകയായിരുന്നു കാനം.

മന:പൂര്‍വ്വം അരാജകത്വം ഉണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്ന് പറയിക്കാന്‍ വേറെ ഒത്തിരി വഴികളുണ്ടെന്നും കാനം വിമര്‍ശിച്ചു. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കരുത് എന്ന് സര്‍വ്വകക്ഷി യോഗം നേരത്തേ എടുത്ത തീരുമാനം ലംഘിക്കപ്പെട്ടതായും കാനം വ്യക്തമാക്കി

 

Latest