Connect with us

rain alert

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെയുള്ള വ്യാപക മഴ

ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട്കൂടി പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ഒമ്പത് ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം അവസാനവാരത്തില്‍ തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആന്‍ഡമാനിലും ബംഗാള്‍ ഉള്‍ക്കടലിലും നാളെ കാലവര്‍ഷമെത്തും.