Connect with us

Oddnews

എന്താണ് ഡെസ്റ്റിനേഷന്‍ ഡ്യൂപ്പ്? യുവാക്കള്‍ക്കിടയില്‍ ഇത് ട്രെന്റോ

ഒരു സ്ഥലം മറ്റൊരു  സ്ഥലവുമായി സാമ്യമുള്ളപ്പോള്‍, അതിനെ ഡെസ്റ്റിനേഷന്‍ ഡ്യൂപ്പ് എന്ന് വിളിക്കുന്നു.

Published

|

Last Updated

കൊവിഡിനുശേഷം ലോകത്തെ മുഴുവന്‍ ആളുകളും യാത്ര പോകാനുള്ള തിരക്കിലാണ്. കൊവിഡ് വിട്ടൊഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ലോക്ഡൗണും പകര്‍ച്ച വ്യാധിയും ഏല്‍പ്പിച്ച ഷോക്ക് മാറിയിട്ടില്ല ആളുകള്‍ക്ക്. അതില്‍ നിന്നൊക്കെ മാറി മനസ്സും ശരീരവുമൊക്കെ ഒന്ന് ഫ്രഷാവാന്‍ മിക്കവരും തിരഞ്ഞെടുക്കുന്നത് യാത്രയാണ്. എന്നാലോ എല്ലാവരും യാത്രയ്ക്കൊരുങ്ങുമ്പോള്‍ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്കും ഏറുകയാണ്. ഈ സാഹചര്യത്തിലാണ് ഡെസ്റ്റിനേഷന്‍ ഡ്യൂപ്പ് എന്ന വാക്ക് അല്ലെങ്കില് രീതി കടന്നു വരുന്നത്.

രണ്ട് സ്ഥലങ്ങള്‍ക്ക് സമാനമായ ഭൂപ്രകൃതിയും ഭംഗിയും മൊത്തത്തിലുള്ള സാമൂഹ്യ സാഹചര്യങ്ങളും ഉണ്ടായിരിക്കാം. ഒരു സ്ഥലം മറ്റൊരു  സ്ഥലവുമായി സാമ്യമുള്ളപ്പോള്‍, അതിനെ ഡെസ്റ്റിനേഷന്‍ ഡ്യൂപ്പ് എന്ന് വിളിക്കുന്നു. അതായത് ഫെയ്മസ് ആയ സ്ഥലങ്ങള്‍ ഒഴിവാക്കി അതേ ഗുണങ്ങളും കാലാവസ്ഥയുമുള്ള മറ്റൊരു സ്ഥലം തിരഞ്ഞെടുക്കല്‍. ഉദാഹരണത്തിന് ഊട്ടിക്ക് പകരം വാഗമണ്‍, കല്പക് പകരം ഷിംല ഗോവയ്ക്ക് പകരം ഗോകര്‍ണ എന്നിങ്ങനെ നീളുന്നു ഡെസ്റ്റിനേഷന്‍ ഡ്യൂപ്പ് ലിസ്റ്റുകള്‍.

പ്രസിദ്ധമായ സ്ഥലങ്ങളേക്കാള്‍ സാമ്പത്തികമായി മെച്ചമാണ് ഇത് എന്നതും ആളുകള്‍ക്കിടയില്‍ ഇതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളാണ് ഡെസ്റ്റിനേഷന്‍ ഡ്യൂപ്പ് എന്ന ട്രെന്‍ഡിന് തുടക്കം കുറിച്ചത്. ഇന്‍സ്റ്റഗ്രാം വഴി ഇത് കൂടുതല്‍ പ്രബലമായതോടെ എല്ലാവരിലും ഈ ട്രെന്‍ഡ് എത്തി. ഇത്തരത്തില്‍ ഒന്നിന് പകരമാകുന്ന സ്ഥലങ്ങളുടെ ലിസ്റ്റും ഇത്തരം സൈറ്റുകളും ലഭ്യമാണ് എന്നത് ഒരു പ്രത്യേകതയാണ്. അധികമാരും തിരഞ്ഞെടുക്കാത്ത ടൂറിസം സ്‌പേസുകള്‍ ആയതുകൊണ്ട് തന്നെ ഗതാഗതവും സൗകര്യങ്ങളും പരിമിതമായിരിക്കും എന്നത് ഓര്‍ത്ത് വേണം ഡെസ്റ്റിനേഷന്‍ ഡ്യൂപ്പ് തിരഞ്ഞെടുക്കാന്‍.

 

 

 

Latest