Kerala
ഒന്നിച്ചുനില്‍ക്കണം; 100 സീറ്റോടെ യു ഡി എഫ് തിരിച്ചെത്തും: സതീശന്‍
ഓന്തിനെ പോലെ നിറം മാറുന്നവരാണ് ഇടതുപക്ഷമെന്ന് വിമര്‍ശം

മലപ്പുറം | 2026ല്‍ 100 സീറ്റോടെ യു ഡി എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് നിലമ്പൂരില്‍ യു ഡി എഫ് കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്തിമപോരാട്ടത്തിന് മുഴുവന്‍ പേരും ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം ഉമ്മന്‍ ചാണ്ടി നടത്തിയപ്പോള്‍ കടല്‍ക്കൊള്ള എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കടല്‍ കൊള്ളയും ഇപ്പോള്‍ കടല്‍ വിപ്ലവവും എന്നാണ് പറയുന്നത്. തുറമുഖം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ കടള്‍ക്കൊള്ള മാറി കടല്‍ വിപ്ലവം ആയിമാറി. ഓന്തിനെ പോലെ നിറം മാറുന്നവരാണ് ഇടതുപക്ഷമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
അവകാശവാദങ്ങളുടെ ചീട്ടുകൊട്ടാരം പോലെ ദേശീയപാത നിലം പതിച്ചു. പാലാരിവട്ടം പാലത്തിന്റെ പേരില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കിയവര്‍ ദേശീയപാത തകര്‍ന്നപ്പോള്‍ മിണ്ടുന്നില്ല. ആശുപത്രിയില്‍ മരുന്നില്ല. വിതരണക്കാര്‍ക്ക് പണം നല്‍കിയില്ല. മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ ഇല്ല. ആശ വര്‍ക്കര്‍മാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. പാചക തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിട്ട് മൂന്ന് മാസമായി. കേരളത്തെ പാപ്പരാക്കിയ സര്‍ക്കാറാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു.