Connect with us

Kerala

ആലപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ ബിരുദ വിദ്യാര്‍ഥിയെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആലപ്പുഴ വീയപുരം സ്വദേശി മുഹമ്മദ് യാസിനാണ് മര്‍ദനമേറ്റത്

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴ വീയപുരത്ത് വാഹന പരിശോധനയ്ക്കിടെ ബിരുദ വിദ്യാര്‍ഥിയെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. വീയപുരം സ്വദേശി മുഹമ്മദ് യാസിനാണ് പോലീസിന്റെ മര്‍ദനമേറ്റത്. മര്‍ദനത്തിനു പിന്നാലെ രക്തം ഛര്‍ദിച്ച് മൂന്ന് ദിവസത്തോളം യുവാവ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

വാഹന പരിശോധനക്കായി കൈ കാണിച്ചപ്പോള്‍ നിര്‍ത്തിയില്ലെന്ന് ആരോപിച്ചാണ് പോലീസ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്നാണാണ് വിദ്യാര്‍ഥിയുടെ പരാതി. എന്നാല്‍ പോലീസ് കൈ കാണിച്ചത് കാണാത്തത് കൊണ്ടാണ് വാഹനം നിര്‍ത്താതിരുന്നതെന്നും പിന്നീട് പോലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്ക് പോകും വഴി വാഹനം തടഞ്ഞ് തന്നെ മര്‍ദിച്ചെന്നുമാണ് വിദ്യാര്‍ഥിയുടെ പരാതിയിലുള്ളത്

അതേസമയം, പോലീസുകാരനെ തട്ടി വീഴ്ത്തി വിദ്യാര്‍ഥി വണ്ടി നിര്‍ത്താതെ പോയെന്നും അനധികൃത മോഡിഫിക്കേഷന്‍ വരുത്തിയ കാര്‍ കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തതെന്നുമാണ് വീയപുരം പോലീസ് പറയുന്നത്. യാത്രയ്ക്കിടെ അശ്വിന്‍ എന്ന സുഹൃത്തിന് യാസിന്‍ ലിഫ്റ്റ് നല്‍കിയിരുന്നു. അശ്വിന്‍ നേരത്തെ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളെന്നാണ് പോലീസ് പറയുന്നത്. സംഭവദിവസം അശ്വിന്‍ കാറിലിരുന്ന് കഞ്ചാവ് ബീഡി വലിച്ചെന്ന് കാണിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്.

യാസിന്റെ വാഹനത്തിന് കൈകാണിച്ച ഉദ്യോഗസ്ഥന്റെ കൈയിലുണ്ടായിരുന്ന ബ്രെത്ത് അനലൈസറിന് വാഹനം തട്ടി കേടുപാടുണ്ടായെന്നും പോലീസ് പറയുന്നു. വൈദ്യപരിശോധനയില്‍ യാസിന്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും യാസിന്റെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്.

Content Highlights:
A degree student in Veeyapuram, Alappuzha, alleged brutal police assault during vehicle checking, leading to three days of hospitalization. Police claimed the driver hit an officer and fled, taking the modified car into custody. The student’s father submitted complaints to top authorities.

 

---- facebook comment plugin here -----

Latest