Connect with us

Kerala

പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

വലിയതുറ സ്വദേശി ടോം ഫെർണാണ്ടസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം| വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വലിയതുറ സ്വദേശി ടോം ഫെർണാണ്ടസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വലിയതുറയിലെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരായ വിനീതിനെയും റോജിനെയും കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. നിരവധി കേസുകളിൽ പ്രതിയാണ് ടോം ഫെർണാണ്ടസ്.

സംഭവത്തിൽ ഡാൻസാഫ് സംഘാംഗങ്ങളായ വിനീതിനും റോജിനും പരുക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോജിന്റെ കാലിനും തോളെല്ലിനും പൊട്ടലുണ്ട്.

Content Highlights:
Valiyathura police arrested Tom Fernandes for attempting to murder DANSAF officers Vineeth and Rojin by ramming his car into them. Both injured officers were admitted to Thiruvananthapuram Medical College Hospital. Accused Tom Fernandes is involved in multiple criminal cases.

---- facebook comment plugin here -----