Connect with us

Kerala

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീര്‍ത്തനക്ക് ഉപാധികളോടെ ജാമ്യം

അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തിലും പ്രതിക്കെതിരെ നേരത്തെ ക്രിമിനല്‍ കേസുകളില്ലെന്നതും വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.

Published

|

Last Updated

കൊച്ചി |  വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തിലും പ്രതിക്കെതിരെ നേരത്തെ ക്രിമിനല്‍ കേസുകളില്ലെന്നതും വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു.

്എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 11 വരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളില്‍ ഇടപെടാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ മാസം 28ന് വടകര സ്വദേശി പിടിയിലായതോടെയാണ് അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് പുറത്തുവരുന്നത് .കേസില്‍ പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ (ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ്, സഫ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്

Content Highlights: The Kerala High Court granted conditional bail to Keerthana, the second accused in the Vadakara MDMA case. The court noted that the investigation is nearly complete and she has no prior criminal record. She must report weekly to the investigating officer and cannot leave Kerala without permission.

 

Latest