Connect with us

uapa case

യു എ പി എ കേസ്: അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ആവശ്യം തള്ളി

കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എന്‍ ഐ എ കോടതിയെ സമീപിച്ചത്.

Published

|

Last Updated

കോഴിക്കോട്  | പന്തീരാങ്കാവ് യു എ പി എ കേസില്‍ അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ആവശ്യം കൊച്ചി എന്‍ ഐ എ കോടതി തള്ളി.
അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു എന്‍ ഐ എ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ അലന്‍ ഷുഹൈബ് പോസ്റ്റുചെയ്യുന്നതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എന്‍ ഐ എ കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അലന്‍ എഴുതുന്ന പോസ്റ്റുകളല്ല ഇതൊന്നുമെന്നും ആ രീതിയില്‍ ജാമ്യം റദ്ദാക്കാന്‍ കഴിയില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.

കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എന്‍ ഐ എ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
2019 നവംബറിലായിരുന്നു അലനെയും ത്വാഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു എ പി എയും ചുമത്തി. പിന്നീട് കേസ് എന്‍ ഐ എ ഏറ്റെടുത്തു. എന്നാല്‍ പ്രാഥമിക തെളിവ് പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍ ഐ എ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കി. ഇതില്‍ ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയെങ്കിലും അലനെ ജാമ്യത്തില്‍ തുടരാന്‍ അനുവദിച്ചു. പിന്നീട് ത്വാഹക്കും മേല്‍കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

Latest