Kerala
മോദിയും രാഹുലും കേരളത്തില്‍ വന്നുപോകുന്നത് നുണ നിര്‍മ്മാണ്‍ മെഷീനുമായി: വൃന്ദാ കാരാട്ട്
വന്‍കിട കുത്തകളെ ഒഴിവാക്കി മികച്ച സര്‍ക്കാര്‍ ആശുപത്രികള്‍ ഉണ്ടാക്കിയതാണ് കെ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരേ ആക്രമണം നടത്താന്‍ കാരണമെന്നും വ്യന്ദാ കാരാട്ട്
പത്തനംതിട്ട | ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണം ആസൂത്രിതമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. കേരളത്തിന്റെ ആരോഗ്യ മേഖല കൈയ്യടക്കി വച്ച വന്‍കിട കുത്തകളെ ഒഴിവാക്കി മികച്ച സര്‍ക്കാര്‍ ആശുപത്രികള്‍ ഉണ്ടാക്കിയതാണ് കെ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരേ ആക്രമണം നടത്താന്‍ കാരണമെന്നും വ്യന്ദാ കാരാട്ട് ആരോപിച്ചു.
വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എല്‍ ഡി എഫ് കുമ്പനാട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദാ കാരാട്ട്. ഒരു വനിതാ മന്ത്രിയെ ആക്രമിച്ച സംഭവം ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണ്. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ സകല മേഖലകളിലും കേരളം ഒന്നാമതാണ്. നീതി ആയോഗ് എന്ന കേന്ദ്ര ഗവണ്‍മെന്റ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് നോക്കിയാല്‍ ഈ കാര്യങ്ങള്‍ വ്യക്തമകും. കേരളം മാത്രമാണ് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നത്. മോദിജിയും രാഹുലും ബാഗേജുകളില്‍ നുണ നിര്‍മ്മാണ്‍ മെഷിനുമായാണ് കേരളത്തില്‍ വന്ന് പോകുന്നതെന്നും വൃന്ദാ കാരാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കനത്ത മഴയെ അവഗണിച്ചാണ് വൃന്ദാ കാരാട്ട് തുറന്ന വേദിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.



