Connect with us

National

സ്വേച്ഛാധിപത്യം വാഴും; തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്

നിയമനത്തിന് കേന്ദ്ര സര്‍ക്കാറിന് സ്വാതന്ത്ര്യമുള്ളപ്പോള്‍ വൈകുന്നത് എന്തുകൊണ്ടെന്നും ഖാര്‍ഗെ.

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയലിന്റെ രാജിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സ്വതന്ത്ര സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വേച്ഛാധിപത്യം വാഴാന്‍ കാരണമാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

നിയമനത്തിന് കേന്ദ്ര സര്‍ക്കാറിന് സ്വാതന്ത്ര്യമുള്ളപ്പോള്‍ വൈകുന്നത് എന്തുകൊണ്ടെന്നും ഖാര്‍ഗെ ചോദിച്ചു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറും പ്രധാന മന്ത്രിയും മറുപടി പറയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

Latest