Connect with us

byke acident

വയനാട്ടില്‍ സ്‌കൂട്ടര്‍ മതിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകന്‍ വിഷ്ണു സജി (24) മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കല്‍ വാസന്റെ മകന്‍ അമല്‍ (23) എന്നിവരാണ് മരിച്ചത്

Published

|

Last Updated

ബത്തേരി | സ്‌കൂട്ടര്‍ മതിലിടിച്ച് വയനാട്ടില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകന്‍ വിഷ്ണു സജി (24) മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കല്‍ വാസന്റെ മകന്‍ അമല്‍ (23) എന്നിവരാണ് മരിച്ചത്.

ബത്തേരിക്കടുത്ത തിരുനെല്ലിയിലാണ് അപകടമുണ്ടായത്. മൂലങ്കാവ് ഭാഗത്തുനിന്ന് ബത്തേരി ടൗണിലേക്ക് ഇരുവരും വന്ന സ്‌കൂട്ടര്‍ പാതയോരത്തെ മതിലിലിടിച്ചായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

---- facebook comment plugin here -----

Latest