Connect with us

Kerala

28 ​ഗ്രാം എം ഡി എം എയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് സിറ്റി ഡാന്‍സാഫ് സ്‌കോഡും കുന്ദമംഗലം പോലീസും ചേര്‍ന്ന് സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.

Published

|

Last Updated

കോഴിക്കോട് | കുന്ദമംഗലത്ത് 28 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. മുണ്ടിക്കല്‍താഴം സ്വദേശി ഷാഹുല്‍ ഹമീദ്,പാലക്കോട്ട് വയല്‍ സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് സിറ്റി ഡാന്‍സാഫ് സ്‌കോഡും കുന്ദമംഗലം പോലീസും ചേര്‍ന്ന് സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.

ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ നാട്ടിലെത്തിച്ച് കോളജ് വിദ്യാര്‍ഥികള്‍,ടര്‍ഫ് ,മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ചില്ലറ വില്‍പന നടത്തുന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest