Connect with us

National

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്നുണ്ടായ അപകടം; അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍

ആറംഗ സംഘത്തെ അന്വേഷണത്തിനുവേണ്ടി രൂപീകരിച്ചു.

Published

|

Last Updated

ഡെറാഡൂണ്‍| ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. ആറംഗ സംഘത്തെ അന്വേഷണത്തിനുവേണ്ടി രൂപീകരിച്ചു. തുരങ്കം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് യമുനോത്രി ദേശീയപാതയിലെ തുരങ്കം തകര്‍ന്നത്.

കുടുങ്ങിയ തൊഴിലാളികളെ മെറ്റല്‍ പൈപ്പുകളിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. അതിനായി ഇന്നലെ രാത്രിയോടെ മെറ്റല്‍ പൈപ്പുകള്‍ എത്തിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ആശങ്കക്കൊടുവില്‍ തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തക സംഘത്തിന് ആശയവിനിമയം നടത്താന്‍ കഴിഞ്ഞിരുന്നു. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഓക്‌സിജനും വെള്ളവും നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദണ്ഡല്‍ഗാവില്‍ നിന്ന് സില്‍ക്യാരയെ ബന്ധിപ്പിക്കുന്നതിനാണ് തുരങ്കം.

 

 

Latest