ചൈനീസ് ഉത്പന്നങ്ങൾക്കുമേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ പുതിയ ചുങ്കം ആഗോള വ്യാപാരരംഗത്ത് വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 104 ശതമാനം വരെ ട്രംപ് നികുതി വർദ്ധിപ്പിച്ചത് ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര യുദ്ധത്തിന് പുതിയ തീവ്രത നൽകുകയാണ്. ഈ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയിലും വിപണിയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



