Connect with us

National

ട്രക്ക് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ആറ് മരണം; എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍

ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഇരുപതോളം യാത്രക്കാര്‍ക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്

Published

|

Last Updated

രത്ലാം |  മധ്യപ്രദേശിലെ രത്ലാമില്‍ അമിത വേഗത്തിലെത്തിയ ട്രക്കിടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഇരുപതോളം യാത്രക്കാര്‍ക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. രത്ലാമിലെ കവലയിലുള്ള ബസ് സ്റ്റോപ്പില്‍ ഞായറാഴ്ചയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതിവേഗത്തിലെത്തിയ ട്രക്ക് നിയന്ത്രണംവിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടം നടന്ന ഉടന്‍തന്നെ ഡ്രൈവര്‍ ഓടിരക്ഷപെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രൈവറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

 

Latest