Connect with us

Kerala

സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞിട്ടും പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു; ആരോപണവുമായി എസ് എഫ്‌ ഐ പ്രവര്‍ത്തകന്‍

എസ്എഫ്ഐ പ്രവർത്തനം നിർത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവരം പുറത്തുപറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും വിഷ്ണു പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകൻ. ചാക്ക ഐടിഐ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണുവാണ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

സുഹൃത്തുക്കൾക്കൊപ്പം കഴക്കൂട്ടത്തെ ഒരു കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ രണ്ട് പോലീസുകാർ എത്തി വിഷ്ണുവാണോ എന്ന് ചോദിച്ച് കസ്റ്റഡിയിലെടുത്തെന്നാണ് ആരോപണം. ഇന്നലെ രാത്രി 10.30ഓടെയാണ് വിഷ്ണുവിനെ പോലീസ് സ്റ്റേഷനിലെത്തിച്ചത്.

സുഹൃത്തിന്റെ ഫോൺ എടുത്തതിന്റെ പേരിൽ പോലീസ് മുഖത്തടിച്ചെന്നും നെഞ്ചിൽ തള്ളിയെന്നും വിഷ്ണു ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തനം നിർത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവരം പുറത്തുപറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും വിഷ്ണു പറഞ്ഞു.

പിന്നീട് നടത്തിയ പരിശോധനയിൽ വിഷ്ണു സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തിട്ടില്ലെന്ന് പോലീസിന് വ്യക്തമായെന്നാണ് വിവരം. ആളുമാറിയാണ് കസ്റ്റഡിയിലെടുത്തതെന്നും തിരിച്ചറിയൽ ഉറപ്പാക്കാൻ മാത്രമാണ് വിളിപ്പിച്ചതെന്നും പോലീസ് പിന്നീട് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തതിന് ശേഷം വിഷ്ണുവിനെ വിട്ടയച്ചു.

Content Highlights: Chakka ITI SFI Unit Secretary Vishnu alleged that police in Trivandrum taken him into custody and assaulted him over mistaken identity. He claimed officers slapped and threatened him while questioning his participation in a Secretariat protest. Police later released Vishnu after realizing he was not present at the march.

---- facebook comment plugin here -----

Latest