Connect with us

Kerala

മദ്യലഹരിയിൽ വീട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ചു; സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു

സംഭവത്തിൽ സഹോദരൻ രാമകൃഷ്ണനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

Published

|

Last Updated

കൽപ്പറ്റ | വയനാട് മദ്യലഹരിയിൽ വീട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് സഹോദരന്റെ അടിയേറ്റ് മരിച്ചു. വാളാട് എടത്തന വേങ്ങണമുറ്റം വീട്ടിൽ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ രാമകൃഷ്ണനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.

മദ്യലഹരിയിൽ വീട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ച ജയചന്ദ്രനെ തടയാൻ ശ്രമിക്കുകയായിരുന്നു രാമകൃഷ്ണൻ. തുടർന്നുണ്ടായ തർക്കത്തിലാണ് ജയചന്ദ്രന് മുളവടികൊണ്ട് അടിയേറ്റതെന്ന് പോലീസ് പറഞ്ഞു. തലക്കും കഴുത്തിനും പരുക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest