Connect with us

adivasi youth

വയനാട്ടിൽ മരത്തിൽ നിന്ന് വീണ് ആദിവാസി യുവാവ് മരിച്ചു; ബന്ധുവിൻ്റെ കൈയിൽനിന്ന് വീണ് പിഞ്ചുകുഞ്ഞും മരിച്ചു

മലപ്പുറം- വയനാട് ജില്ലകളുടെ അതിര്‍ത്തിയിലെ വനമേഖലയായ പരപ്പന്‍പാറ കോളനിയിലാണ് സംഭവം.

Published

|

Last Updated

കല്‍പ്പറ്റ | വയനാട് മേപ്പാടി ആദിവാസി കോളനിയെ ഞെട്ടിച്ച് രണ്ട് ദാരുണ മരണങ്ങൾ. തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍ നിന്ന് വീണുമരിച്ചു. യുവാവ് വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കൈയിലിരുന്ന ആറ് മാസം പ്രായമായ കുഞ്ഞും വീണുമരിച്ചു. മലപ്പുറം- വയനാട് ജില്ലകളുടെ അതിര്‍ത്തിയിലെ വനമേഖലയായ പരപ്പന്‍പാറ കോളനിയിലാണ് സംഭവം.

രാജൻ എന്ന യുവാവും നിലമ്പൂര്‍ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ ആറ്മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു മുന്‍പായിരുന്നു അപകടം. ചെങ്കുത്തായ മലനിരകളും മറ്റുമുള്ള ഭാഗമാണ് ഇവിടം. വനത്തിന് അകത്തുള്ള കോളനിയാണ് പരപ്പന്‍പാറ. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇരുവരുടെയും മൃതദേഹം പുറത്തെത്തിച്ചു.

Latest